kodungallurnews.com

സംസ്ഥാനത്തെ സ്കൂളുകളിൽ ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ തീയതികൾ പ്രഖ്യാ പിച്ചു.

Dates have been announced for the Onam examinations in the kerala state's schools, starting from August 13.

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 2026-27 അധ്യയന വർഷത്തെ ഓണപ്പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചു. എൽ.പി യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിലെ പരീക്ഷകൾ ഓഗസ്റ്റ് 13-ന് ആരംഭിക്കും. ഹയർ സെക്കൻഡറി വിഭാഗത്തിലെ വിദ്യാർഥികൾക്ക് ഓഗസ്റ്റ് 14 മുതലാണ് പരീക്ഷ ആരംഭിക്കുക.

 

രാവിലെയും ഉച്ചയ്ക്കുമായി രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. ഓരോ പരീക്ഷയ്ക്കും മുമ്പ് 15 മിനിറ്റ് ‘കൂൾ ഓഫ് ടൈം’ അനുവദിച്ചിട്ടുണ്ട്. രാവിലെ നടക്കുന്ന പരീക്ഷകൾ രാവിലെ 10 മണിക്കാണ് ആരംഭിക്കുക. ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷകൾ സാധാരണ ദിവസങ്ങളിൽ ഉച്ചയ്ക്ക് 1.30-നും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മണിക്കുമാണ് ആരംഭിക്കുക.

എല്ലാ വിഭാഗങ്ങളിലെയും പരീക്ഷകൾ ഓഗസ്റ്റ് 20-നകം പൂർത്തിയാകും. ഓഗസ്റ്റ് 21 സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കും. അന്നേദിവസം സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കാനാകും. ആഘോഷങ്ങൾക്ക് ശേഷം അന്നുതന്നെ സ്കൂളുകൾ ഓണാവധിക്കായി അടയ്ക്കും.

പരീക്ഷാ ദിവസങ്ങളിൽ അപ്രതീക്ഷിതമായി അവധി പ്രഖ്യാപിക്കുകയാണെങ്കിൽ, അന്നത്തെ പരീക്ഷ ഓഗസ്റ്റ് 21-ലേക്ക് മാറ്റിവെക്കും. ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31-ന് സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കും.

Exit mobile version