തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ കേരളോത്സവം 2026 വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. കേരളത്തിലെ യുവജനങ്ങളുടെ കലാപരവും സാംസ്കാരികവും കായികവുമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ വേദിയായാണ് കേരളോത്സവം കണക്കാക്കപ്പെടുന്നത്. കേരളീയ യുവതയുടെ ഏറ്റവും വലിയ കലാ-കായിക-സാംസ്കാരിക സംഗമവേദി എന്ന നിലയിൽ ഈ മേള ഇതിനോടകം തന്നെ വലിയ ജനശ്രദ്ധ നേടിക്കഴിഞ്ഞു.
യുവജനങ്ങളിൽ സാഹോദര്യവും സഹകരണബോധവും സഹവർത്തിത്വവും വളർത്തുക തുടങ്ങിയ പ്രധാന ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ കേരളോത്സവം സംഘടിപ്പിച്ചു വരുന്നത്. സംസ്ഥാനതലത്തിൽ വിജയികളാകുന്നവരെ ദേശീയ യുവോത്സവത്തിലെ മത്സര ഇനങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും, ദേശീയ തലത്തിൽ മികച്ച വിജയം കൈവരിക്കുന്നതിനും മുൻകാലങ്ങളിൽ സാധിച്ചിട്ടുണ്ട്.
മത്സര വിവരങ്ങളും പ്രത്യേകതകളും:
- കൂടുതൽ മികവോടെ 2026 ലെ കേരളോത്സവം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി യൂത്ത് ക്ലബ്ബുകളുടെ പങ്കാളിത്തം ശക്തമാക്കിയിട്ടുണ്ട്.
- ക്ലബ്ബുകൾക്ക് സ്വന്തം അംഗങ്ങളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കാം.
- മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ക്ലബ്ബുകൾക്ക് വിവിധ തലങ്ങളിലായി ക്യാഷ് അവാർഡും നൽകുന്നതാണ്. ചിട്ടയോടെയും സമയബന്ധിതറ്റുമാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
- ആകെ 66 കലാ മത്സര ഇനങ്ങളും 48 കായിക മത്സര ഇനങ്ങളുമാണ് ഇത്തവണ ഉൾപ്പെടുത്തിയിരിക്കുന്നത്.
- ആകെ 7 വ്യത്യസ്ത വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
സംഘാടകർ:
- മുഖ്യമന്ത്രി: ശ്രീ. വി. ഡി. സതീശൻ (Shri. V. D. Satheesan)
- കായിക – യുവജനക്ഷേമ വകുപ്പ് മന്ത്രി: ശ്രീ. ഒ. ജെ. ജിനീഷ് (Shri. O J Janeesh)
- മെമ്പർ സെക്രട്ടറി: ശ്രീമതി. സ്വപ്ന എം. (Smt. Swapna M)
മത്സര ഫലങ്ങളും മറ്റ് ഔദ്യോഗിക വിവരങ്ങളും സമയബന്ധിതമായി കേരളോത്സവത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ [https://keralotsavam.com/](https://keralotsavam.com/) വഴി പ്രസിദ്ധീകരിക്കുന്നതാണ്.








