തൃശൂർ: തൃശൂരിൽ നടന്ന 68-ാമത് സംസ്ഥാന സ്കൂൾ ഗ്രൂപ്പ്-6 ഗെയിംസ് ചാമ്പ്യൻഷിപ്പിൽ ബോക്സിങ് ഇനത്തിൽ പുത്തൻചിറ ടി.എച്ച്.എസിലെ പത്താം തരം വിദ്യാർത്ഥി ഋഷികേശ് ഷോമി സ്വർണ്ണ മെഡൽ കരസ്ഥമാക്കി. ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 46 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തിലാണ് ഋഷികേശ് മിന്നുന്ന വിജയം സ്വന്തമാക്കിയത്.
സ്കൂളിന്റെ ചരിത്രത്തിലേക്ക് മറ്റൊരു പൊൻതൂവൽ കൂടി സമ്മാനിച്ച ഈ മിടുക്കൻ, കൊടുങ്ങല്ലൂർ നിവാസിയും സ്കൂളിലെ തന്നെ അധ്യാപകനായ ഷോമി മാസ്റ്ററുടെ മകനുമാണ്. സംസ്ഥാന തലത്തിൽ അഭിമാനകരമായ നേട്ടം കൈവരിച്ച ഋഷികേശിന് വിവിധ മേഖലകളിൽ നിന്നും അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്.








