കോട്ടപ്പുറം ജലോത്സവം 2026 ഒക്ടോബർ 4-ന്; ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ

kottappuram-jalolsavam-2026-champions-boat-league

കൊടുങ്ങല്ലൂർ: കേരള ടൂറിസം വകുപ്പും കൊടുങ്ങല്ലൂർ കോട്ടപ്പുറം ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (CBL) നാലാമത്തെ സീസൺ മത്സരം ഒക്ടോബർ 4 ഞായറാഴ്ച കോട്ടപ്പുറം കായലിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നെഹ്‌റു ട്രോഫി വള്ളംകളിയിൽ ആദ്യ 9 സ്ഥാനങ്ങളിൽ എത്തിയ പ്രമുഖ ചുണ്ടൻ വള്ളങ്ങളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. ചുണ്ടൻ വള്ളങ്ങൾക്ക് പുറമെ എ, ബി ഗ്രേഡുകളിലായി 18 ഇരുട്ടുകുത്തി വള്ളങ്ങളും ജലോത്സവത്തിൽ മാറ്റുരയ്ക്കും. മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബർ 4-ന് ഉച്ചയ്ക്ക് 2 മണിക്ക് കേരള ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിക്കും. കൊടുങ്ങല്ലൂർ എം.എൽ.എയും യുവജന വകുപ്പ് മന്ത്രിയുമായ ഒ.ജെ. ജെനീഷ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജലോത്സവത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറും.

വാർത്താസമ്മേളനത്തിൽ നഗരസഭാ ചെയർപേഴ്സൺ ഹണി പീതാംബരൻ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.സി. മനോജ്, സംഘാടക സമിതി കോർഡിനേറ്റർ ഹക്കീം ഇക്ബാൽ, കോട്ടപ്പുറം ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് വി.എം. ജോണി, ടി.എം. നാസ്സർ തുടങ്ങിയവർ പങ്കെടുത്തെന്ന് അറിയിച്ചു.

Shares:
Post a Comment

Leave a Reply

Your email address will not be published. Required fields are marked *