കൊടുങ്ങല്ലൂർ നഗരസഭ 32-ാം വാർഡിൽ സ്നേഹപ്പൂക്കൾ വയോജന കൂട്ടായ്മയുടെ നേതൃത്വത്തിൽ വയോജന ദിനാഘോഷം സംഘടിപ്പിച്ചു 👵👴🌸

kodungallur-methala-snehappokkal-senior-citizens-day

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരസഭയിലെ 32-ാം വാർഡായ മേത്തലയിൽ ‘സ്നേഹപ്പൂക്കൾ’ വയോജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വയോജന ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ ഹണി പീതാംബരൻ ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

വയോജന കൂട്ടായ്മ പ്രസിഡന്റ് ഹരിദാസൻ ചിത്തിര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സർക്കിൾ ഇൻസ്‌പെക്ടർ ഇ.ആർ. ബൈജു ചടങ്ങിൽ മുഖ്യതിഥിയായി പങ്കെടുത്ത് സംസാരിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ സുമിത നിസാഫ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റസോജ ഹരിദാസ്, കെ.എം. രതീഷ്, കൗൺസിലർ എം.കെ. സഹീർ, ഉഷാദേവി ടീച്ചർ, ടി.ആർ. മുരളീധരൻ, ഗിരീഷ് ചാലാനട, എം.സി. ഗിരീഷ്, പി.എം. മനേഷ്, പ്രിയ, സുധ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

വയോജന ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പും തുടർന്ന് വയോജനങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി. പരിപാടി നാട്ടുകാരുടെ സജീവ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി മാറി.

Shares:
Post a Comment

Leave a Reply

Your email address will not be published. Required fields are marked *