Snehappokkal vayojana koottayma Kodungallur

kodungallur-methala-snehappokkal-senior-citizens-day
Kodungallur Updates

കൊടുങ്ങല്ലൂർ നഗരസഭ 32-ാം വാർഡിൽ സ്നേഹപ്പൂക്കൾ വയോജന കൂട്ടായ്മയുടെ നേതൃത്വത്തിൽ വയോജന ദിനാഘോഷം സംഘടിപ്പിച്ചു 👵👴🌸

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരസഭയിലെ 32-ാം വാർഡായ മേത്തലയിൽ 'സ്നേഹപ്പൂക്കൾ' വയോജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വയോജന ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ ഹണി പീതാംബരൻ ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വയോജന കൂട്ടായ്മ പ്രസിഡന്റ് ഹരിദാസൻ ചിത്തിര ചടങ്ങിൽ അധ്യക്ഷത വഹിച്ചു.