കൊടുങ്ങല്ലൂരിൽ ലോറിയിടിച്ച് മോട്ടോർ ബൈക്ക് യാത്രികർക്ക് പരിക്കേറ്റു

kodungallur-kottappuram-bypass-lorry-bike-accident

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ – കോട്ടപ്പുറം ബൈപ്പാസിൽ അഞ്ചപ്പാലം ജംഗ്ഷന് സമീപം ലോറിയിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. മാഞ്ഞാലി വയൽക്കര സ്വദേശികളായ ജലാൽ, ഹിയാസ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

റോഡരികിലൂടെ സഞ്ചരിക്കുകയായിരുന്ന ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ബൈപ്പാസിൽ ചെറിയ തോതിൽ ഗതാഗത തടസ്സമുണ്ടായെങ്കിലും പിന്നീട് പൊലീസ് എത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി.

Shares:
Post a Comment

Leave a Reply

Your email address will not be published. Required fields are marked *