കൊടുങ്ങല്ലൂർ: കരാർ മീറ്റർ റീഡർമാരുടെ വേതനം വർദ്ധിപ്പിക്കുക, തൊഴിൽ ചൂഷണം അവസാനിപ്പിക്കുക, വേതനം നിശ്ചയിക്കാതെയുള്ള അധിക ജോലികൾ അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള മീറ്റർ റീഡേഴ്സ് യൂണിയൻ സംസ്ഥാന വ്യാപകമായി നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന്റെ ഭാഗമായി KSEB കൊടുങ്ങല്ലൂർ ഡിവിഷൻ ഓഫീസിന് മുമ്പിൽ പ്രതിഷേധ സംഗമം നടത്തി.
റീഡർമാർ നേരിടുന്ന വിവിധ തൊഴിൽപരമായ പ്രതിസന്ധികളും ചൂഷണങ്ങളും പരിഹരിക്കണമെന്നും, അർഹമായ വേതനം സമയബന്ധിതമായി അനുവദിക്കാൻ അധികൃതർ തയ്യാറാകണമെന്നും യോഗത്തിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു. ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം ശക്തമായി തുടരുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.








