Mala

mala-kaithachira-bike-accident-akhil-death
Latest Updates

മാളയിൽ ബൈക്കപകടത്തിൽ കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവ് മരിച്ചു

മാള: മാളയ്ക്കടുത്ത് കൈതച്ചിറയിലുണ്ടായ ബൈക്കപകടത്തിൽ യുവാവ് ദാരുണമായി മരിച്ചു. കൊടുങ്ങല്ലൂർ പടിഞ്ഞാറെ വെമ്പല്ലൂർ കൊട്ടേക്കാട്ട് വീട്ടിൽ അഖിൽ (27) ആണ് മരിച്ചത്. പ്രഭാത നടത്തത്തിന് പോയവരാണ് രാവിലെ ഏഴുമണിയോടെ റോഡരികിൽ മൃതദേഹം കണ്ടത്. മാളയിലെ ഇരുചക്ര വാഹന ഷോറൂമിലെ ജീവനക്കാരനായിരുന്നു അഖിൽ.