മുസിരിസിന്റെ ചരിത്രം തേടി സെപ്റ്റംബർ 1, 2 തീയതികളിൽ പൈതൃകയാത്ര; ‘റൂട്ട്സ് ആൻഡ് റോഡ്‌സ്’ സംഘടിപ്പിക്കുന്നു

roots-and-roads-muziris-heritage-tour-september

കൊടുങ്ങല്ലൂർ: പ്രാചീന കാലത്തെ പ്രശസ്തമായ വാണിജ്യതുറമുഖമായിരുന്ന “മുസിരിസ്” നിലനിന്നിരുന്നതായി കരുതപ്പെടുന്ന പെരിയാറിന്റെ അഴിമുഖത്തിനോടു ചേർന്നുള്ള വിവിധ ചരിത്രപ്രധാന പ്രദേശങ്ങളിലേക്ക് സെപ്റ്റംബർ 1, 2 തീയതികളിൽ പൈതൃകയാത്ര സംഘടിപ്പിക്കുന്നു. “റൂട്ട്സ് ആൻഡ് റോഡ്‌സ്” പൈതൃകപര്യടന സംഘമാണ് കൊടുങ്ങല്ലൂർ, കോട്ടപ്പുറം, ചേന്ദമംഗലം, പാലിയം, പറവൂർ, പട്ടണം തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഈ യാത്ര ഒരുക്കിയിരിക്കുന്നത്.

ചരിത്രസ്മാരകങ്ങളായ ആരാധനാലയങ്ങൾ, കോട്ടകൊത്തളങ്ങൾ, കൊട്ടാരക്കെട്ടുകൾ, ഉദ്ഖനനസ്ഥാനങ്ങൾ എന്നിവ നേരിൽ കണ്ട് മനസിലാക്കാനാണ് യാത്ര അവസരമൊരുക്കുന്നത്. കോട്ടപ്പുറം, ചേരമാൻ പറമ്പ്, തിരുവഞ്ചിക്കുളം ക്ഷേത്രം, ചേരമാൻ ജുമാ മസ്ജിദ്, ശൃംഗപുരം തളി ക്ഷേത്രം, കൊടുങ്ങല്ലൂർ ദേവീക്ഷേത്രം, കീഴ്ത്തളി, തൃക്കുലശേഖരപുരം ക്ഷേത്രം, കൊടുങ്ങല്ലൂർ കോട്ട, പാലിയം കൊട്ടാരം, പാലിയം നാലുകെട്ട്, ചേന്ദമംഗലം സിനഗോഗ്, ഹോളിക്രോസ് പള്ളി, കോട്ടയിൽ കോവിലകം, പറവൂർ യാക്കോബായ പള്ളി, കോട്ടക്കാവ് പള്ളി, പറവൂർ സിനഗോഗ്, പട്ടണം ഉദ്ഖനന പ്രദേശം, മുനമ്പം അഴിമുഖം, പള്ളിപ്പുറം കോട്ട, മഞ്ഞുമാതാ പള്ളി തുടങ്ങിയവയാണ് പ്രധാന സന്ദർശന കേന്ദ്രങ്ങൾ. കൂടാതെ കോട്ടപ്പുറത്തു നിന്ന് കോട്ടയിൽ കോവിലകത്തേക്ക് പെരിയാറ്റിലൂടെയുള്ള ബോട്ടുയാത്രയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രജിസ്ട്രേഷനും വിവരങ്ങൾക്കും: പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് https://rootsandroads.online എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9037470750 എന്ന നമ്പറിൽ ബന്ധപ്പെടുക.

Shares:
Post a Comment

Leave a Reply

Your email address will not be published. Required fields are marked *