ഗാന്ധിജയന്തി ദിനത്തിൽ മുനക്കൽ ബീച്ച് ശുചീകരിച്ച് അഴീക്കോട് എസ്.എസ്.എം.എച്ച്.എസ്.എസ് വിദ്യാർത്ഥികൾ

azhicode-ssmhs-students-clean-munakkal-beach-gandhi-jayanthi

കൊടുങ്ങല്ലൂർ: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും ഭാരത് സ്കൗട്ട് യൂണിറ്റും ചേർന്ന് അഴീക്കോട് മുസിരിസ് മുനക്കൽ ബീച്ച് ശുചീകരിച്ചു. ഹരിത സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് വിദ്യാർത്ഥികൾ ബീച്ച് പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്തു.

എറിയാട് ഗ്രാമപഞ്ചായത്ത് മെമ്പർ കെ.എം. സാദത്ത് ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് നൗഷാദ് കൈതവളപ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടി.വി. സമീന, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ഫസീല എന്നിവർ സംസാരിച്ചു. സമൂഹത്തിൽ ശുചിത്വത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു വിദ്യാർത്ഥികളുടെ ഈ മാതൃകാപരമായ പ്രവർത്തനം.

Shares:
Post a Comment

Leave a Reply

Your email address will not be published. Required fields are marked *