39-ാമത് കേരള ശാസ്ത്ര കോൺഗ്രസ്; ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

39th-kerala-science-congress-registration-started

തിരുവനന്തപുരം: 39-ാമത് കേരള ശാസ്ത്ര കോൺഗ്രസിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ 2027 ജനുവരി 28 മുതൽ 31 വരെ കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബഹിരാകാശ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സാധ്യതകൾ നവകേരള നിർമ്മിതിക്കായി ഉപയോഗപ്പെടുത്തുകയാണ് ഈ കോൺഗ്രസിന്റെ പ്രധാന ലക്ഷ്യം. അപേക്ഷ നൽകേണ്ട അവസാന തീയതി 20 ആണ്. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ www.kscnew.kerala.gov.in സന്ദർശിക്കാവുന്നതാണ്.

English Summary: Online registration has begun for the 39th Kerala Science Congress, organized by the Kerala State Council for Science, Technology and Environment. The event will be held from January 28 to 31, 2027, at St. Joseph’s College, Devagiri, Kozhikode, focusing on utilizing space science and technology for building a new Kerala. The last date to apply is the 20th.

Shares:
Post a Comment

Leave a Reply

Your email address will not be published. Required fields are marked *