മാളയിൽ ബൈക്കപകടത്തിൽ കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവ് മരിച്ചു

mala-kaithachira-bike-accident-akhil-death

മാള: മാളയ്ക്കടുത്ത് കൈതച്ചിറയിലുണ്ടായ ബൈക്കപകടത്തിൽ യുവാവ് ദാരുണമായി മരിച്ചു. കൊടുങ്ങല്ലൂർ പടിഞ്ഞാറെ വെമ്പല്ലൂർ കൊട്ടേക്കാട്ട് വീട്ടിൽ അഖിൽ (27) ആണ് മരിച്ചത്. പ്രഭാത നടത്തത്തിന് പോയവരാണ് രാവിലെ ഏഴുമണിയോടെ റോഡരികിൽ മൃതദേഹം കണ്ടത്.

മാളയിലെ ഇരുചക്ര വാഹന ഷോറൂമിലെ ജീവനക്കാരനായിരുന്നു അഖിൽ. സ്ഥാപനത്തിന്റെ മാനേജരുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് തിരിച്ചുപോകവെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്.

English Summary: A 27-year-old youth from West Vemballur, Kodungallur, named Akhil, died in a bike accident near Kaithachira in Mala. He was working at a two-wheeler showroom in Mala and met with the accident around midnight while returning home after attending a wedding function related to his establishment manager’s sister.

Shares:
Post a Comment

Leave a Reply

Your email address will not be published. Required fields are marked *