കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരമധ്യത്തിലെ ഷോപ്പിംഗ് കോംപ്ലക്സിൽ നിന്നും ഏഴ് അടിയോളം നീളമുള്ള മലമ്പാമ്പിനെ പിടികൂടി. പോനക്കുഴി ബിൽഡിംഗിന്റെ സ്റ്റെയർകേെയ്സിലാണ് മലമ്പാമ്പിനെ കണ്ടത്.
പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പിന്റെ വളണ്ടിയറായ കണ്ണൻ അഷ്ടപദി സ്ഥലത്തെത്തി മലമ്പാമ്പിനെ സുരക്ഷിതമായി പിടികൂടുകയായിരുന്നു.
English Summary: A python measuring about 7 feet in length was captured from a shopping complex in the heart of Kodungallur. The snake was spotted on the staircase of the Ponakkuzhi building around 3 AM. Following information from locals, forest department volunteer Kannan Ashtapadi arrived at the scene and rescued the python.








