മതിലകം: ബ്ലൂടൂത്ത് സ്പീക്കർ തിരികെ ചോദിച്ചതുമായുണ്ടായ തർക്കത്തെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേരെ മർദിക്കുകയും മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ നിരവധി കേസുകളിൽ പ്രതിയായയാൾ പിടിയിൽ. പാപ്പിനിവട്ടം കളരിപ്പറമ്പ് കരുതവീട്ടിൽ രാംവിലാസിനെയാണ് മതിലകം പൊലീസ് പിടികൂടിയത്.
കളരിപറമ്പ് കുന്നത്ത് വീട്ടിൽ സലീഷ്, ഭാര്യ, പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കൾ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ജൂലൈ 24-ന് രാത്രി എട്ടരയോടെയായിരുന്നു സംഭവം. കുട്ടികൾക്ക് ഡാൻസ് കളിക്കാനായി നൽകിയിരുന്ന ബ്ലൂടൂത്ത് സ്പീക്കർ രാംവിലാസ് തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് പിന്നീട് ക്രൂരമായ അക്രമത്തിൽ കലാശിച്ചത്.








