സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ അത്ലറ്റിക് മീറ്റിൽ കൊടുങ്ങല്ലൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ഓവറോൾ റണ്ണറപ്പായി തിളങ്ങി. വിവിധ വിഭാഗങ്ങളിലായി 5 ഒന്നാം സ്ഥാനങ്ങളും, 6 രണ്ടാം സ്ഥാനങ്ങളും, 6 മൂന്നാം സ്ഥാനങ്ങളും ഉൾപ്പെടെ ആകെ 17 സമ്മാനങ്ങളാണ് സ്കൂൾ സ്വന്തമാക്കിയത്.
വിജയം കൈവരിച്ച വിദ്യാർത്ഥികളുടെ ഇനങ്ങൾ തിരിച്ചുളള വിവരങ്ങൾ താഴെ പറയുന്നതാണ്:
- സീനിയർ ബോയ്സ് വിഭാഗം:
- പോൾവോൾട്ട്: പി.എസ്. സഞ്ജയ് (ഒന്നാം സ്ഥാനം), മുഹമ്മദ് നിസ്വിൻ എം.എൻ (രണ്ടാം സ്ഥാനം)
- ഹൈജമ്പ്: മുഹമ്മദ് നിസ്വിൻ എം.എൻ (മൂന്നാം സ്ഥാനം)
- ജൂനിയർ ബോയ്സ് വിഭാഗം:
- 100 & 200 മീറ്റർ: മുഹമ്മദ് സെമീൽ (രണ്ടാം സ്ഥാനം)
- 800 മീറ്റർ: വി.എസ്. ഹുബൈൽ (രണ്ടാം സ്ഥാനം)
- ഡിസ്കസ് ത്രോ: ഇ.എസ്. ചന്ദ്ര കൗശിക് (ഒന്നാം സ്ഥാനം)
- ജാവലിൻ ത്രോ: ഇ.എസ്. ചന്ദ്ര കൗശിക് (രണ്ടാം സ്ഥാനം)
- ഷോട്ട്പുട്ട്: ഇ.എസ്. ചന്ദ്ര കൗശിക് (മൂന്നാം സ്ഥാനം)
- മീറ്റർ റിലേ: കൊടുങ്ങല്ലൂർ ടീം (ഒന്നാം സ്ഥാനം)
- സീനിയർ ഗേൾസ് വിഭാഗം:
- 100 മീറ്റർ: ഇ.ബി. ഫിത ഫാത്തിമ (ഒന്നാം സ്ഥാനം)
- 200 മീറ്റർ & ബ്രോഡ് ജമ്പ്: ഇ.ബി. ഫിത ഫാത്തിമ (രണ്ടാം സ്ഥാനം)
- റിലേ: കൊടുങ്ങല്ലൂർ ടീം (മൂന്നാം സ്ഥാനം)
- ജൂനിയർ ഗേൾസ് വിഭാഗം:
- 100 & 200 മീറ്റർ: കെ.എസ്. സുഹ ഫാത്തിമ (ഒന്നാം സ്ഥാനം – ഇരട്ട സ്വർണ്ണം)
- ഷോട്ട്പുട്ട്: കെ.എ. ഫാത്തിമ (മൂന്നാം സ്ഥാനം)
English Summary: Kodungallur Government Technical High School emerged as the runners-up at the State Technical High School Athletic Meet, securing a total of 17 medals—including 5 first places, 6 second places, and 6 third places across various junior and senior categories for boys and girls.








