കൊടുങ്ങല്ലൂർ: ചെക്ക് റിപ്പബ്ലിക്കിലെ പ്രശസ്തമായ ചാൾസ് യൂണിവേഴ്സിറ്റിയിൽ നാല് വർഷത്തെ ഗവേഷണത്തിനായി കൊടുങ്ങല്ലൂർ സ്വദേശിനി അഫ്രിൻ നവാസിന് ഒന്നരക്കോടി രൂപയുടെ രാജ്യാന്തര ഫെലോഷിപ്പ് ലഭിച്ചു. മെഡിസിനൽ കെമിസ്ട്രിയാണ് അഫ്രിൻ തന്റെ ഗവേഷണ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്.
മൃഗസംരക്ഷണ വകുപ്പ് റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടറും കൊടുങ്ങല്ലൂർ ശാന്തിപുരം വടക്കേ വീട്ടിൽ താമസക്കാരനുമായ ഡോ. വി.എ. നവാസിന്റെയും, ഫെഡറൽ ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡന്റ് സുനിത ഇസ്മായിലിന്റെയും മകളാണ് അഫ്രിൻ. പഞ്ചാബിലെ മൊഹാലിയിലുള്ള ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ (IISER) നിന്നും രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അഫ്രിൻ, ഹൈദരാബാദിലെ നൈപറിലും (NIPER) ബാംഗ്ലൂരിലെ ഇൻസ്റ്റമിലും (InStem) മികച്ച രീതിയിൽ ഇൻേൺഷിപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്.
English Summary: Afrin Navas, a native of Kodungallur, has been awarded an international fellowship worth Rs 1.5 crore for a four-year research program in Medicinal Chemistry at Charles University, Czech Republic. She is the daughter of Dr. V. A. Navas (retired Deputy Director, Animal Husbandry Department) and Sunitha Ismail (Associate Vice President, Federal Bank).








