റിയാദ്: വിമാനം തകർക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് സൗദി അന്വേഷണ ഉദ്യോഗസ്ഥരോട് സഹപൈലറ്റ് ഹമാം അൽ ഹമാമി സമ്മതിച്ചതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ ക്യാപ്റ്റനായ സ്മിത് മച്ചാറിനെ മഴുകൊണ്ട് ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് തകർക്കാനാണ് 29 കാരനായ ഹമാമി
തൃശൂർ: തൃശൂരിൽ നടന്ന 68-ാമത് സംസ്ഥാന സ്കൂൾ ഗ്രൂപ്പ്-6 ഗെയിംസ് ചാമ്പ്യൻഷിപ്പിൽ ബോക്സിങ് ഇനത്തിൽ പുത്തൻചിറ ടി.എച്ച്.എസിലെ പത്താം തരം വിദ്യാർത്ഥി ഋഷികേശ് ഷോമി സ്വർണ്ണ മെഡൽ കരസ്ഥമാക്കി. ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 46 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തിലാണ് ഋഷികേശ് മിന്നുന്ന
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ - കോട്ടപ്പുറം ബൈപ്പാസിൽ അഞ്ചപ്പാലം ജംഗ്ഷന് സമീപം ലോറിയിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. മാഞ്ഞാലി വയൽക്കര സ്വദേശികളായ ജലാൽ, ഹിയാസ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. റോഡരികിലൂടെ സഞ്ചരിക്കുകയായിരുന്ന ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള
ഈരാറ്റുപേട്ട: തൃശൂരിന്റെയും കേരളത്തിന്റെയും ഉത്സവവേദികളിൽ ആനപ്രേമികളുടെ പ്രിയങ്കരനായിരുന്ന പ്രശസ്ത കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു. വീടിനു മുന്നിൽ തളച്ചിരുന്ന ആനയ്ക്ക് മിന്നൽ ഏൽക്കുകയായിരുന്നു. ഈ വേർപാട് കേരളത്തിലെ ആനപ്രേമികൾക്കും ഉത്സവ പ്രേമികൾക്കും വലിയ നൊമ്പരമാണ് സമ്മാനിച്ചിരിക്കുന്നത്. ഏകദേശം 10 അടിയോളം
കൊടുങ്ങല്ലൂർ: കോട്ടപ്പുറം കായലിൽ പതിനായിരങ്ങളെ സാക്ഷിയാക്കി നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സി.ബി.എൽ) ആവേശകരമായ മത്സരത്തിൽ മേൽപ്പാടം ചുണ്ടനിൽ തുഴയെറിഞ്ഞ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് ജേതാക്കളായി. മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ അവസാന നിമിഷം വരെ നീണ്ടുനിന്ന വാശിയേറിയ മത്സരത്തിനൊടുവിലാണ് പള്ളാത്തുരുത്തി ബോട്ട്
തൃശൂർ: പാലിയേക്കര ടോൾ പ്ലാസ തമിഴ്നാട്ടിലെ താംബരം മാതൃകയിൽ തടസ്സരഹിതമാക്കുന്ന (ബാരിയർ ഫ്രീ) കാര്യം പരിശോധിക്കാൻ ദേശീയപാത അതോറിറ്റിക്ക് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നിർദ്ദേശം നൽകി. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ദേശീയപാത ടാസ്ക് ഫോഴ്സ് യോഗത്തിലാണ് ഈ നിർണായക
കൊടുങ്ങല്ലൂർ: കരാർ മീറ്റർ റീഡർമാരുടെ വേതനം വർദ്ധിപ്പിക്കുക, തൊഴിൽ ചൂഷണം അവസാനിപ്പിക്കുക, വേതനം നിശ്ചയിക്കാതെയുള്ള അധിക ജോലികൾ അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള മീറ്റർ റീഡേഴ്സ് യൂണിയൻ സംസ്ഥാന വ്യാപകമായി നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന്റെ ഭാഗമായി KSEB
മാള: മാളയ്ക്കടുത്ത് കൈതച്ചിറയിലുണ്ടായ ബൈക്കപകടത്തിൽ യുവാവ് ദാരുണമായി മരിച്ചു. കൊടുങ്ങല്ലൂർ പടിഞ്ഞാറെ വെമ്പല്ലൂർ കൊട്ടേക്കാട്ട് വീട്ടിൽ അഖിൽ (27) ആണ് മരിച്ചത്. പ്രഭാത നടത്തത്തിന് പോയവരാണ് രാവിലെ ഏഴുമണിയോടെ റോഡരികിൽ മൃതദേഹം കണ്ടത്. മാളയിലെ ഇരുചക്ര വാഹന ഷോറൂമിലെ ജീവനക്കാരനായിരുന്നു അഖിൽ.
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരസഭയിലെ 32-ാം വാർഡായ മേത്തലയിൽ 'സ്നേഹപ്പൂക്കൾ' വയോജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വയോജന ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ ഹണി പീതാംബരൻ ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വയോജന കൂട്ടായ്മ പ്രസിഡന്റ് ഹരിദാസൻ ചിത്തിര ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കൊടുങ്ങല്ലൂർ: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും ഭാരത് സ്കൗട്ട് യൂണിറ്റും ചേർന്ന് അഴീക്കോട് മുസിരിസ് മുനക്കൽ ബീച്ച് ശുചീകരിച്ചു. ഹരിത സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് വിദ്യാർത്ഥികൾ ബീച്ച് പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളും















