വലപ്പാടിൽ ദാരുണ സംഭവം; ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു

valappad-thrissur-wife-and-son-murder-suicide-attempt-1

തൃശൂർ വലപ്പാട് ബീച്ചിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും നാലര വയസ്സുകാരനായ മകനെയും ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. പുലർച്ചെ ഒന്നരയോടെ വീടിനുള്ളിൽ നിന്നുയർന്ന നിലവിളി ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. വലപ്പാട് ബീച്ചിൽ വിസ്മയ (30), മകൻ ദക്ഷിണ എന്നിവരാണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് വിജേഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

രാത്രി വീടിനുള്ളിൽ നിന്ന് ശബ്ദം കേട്ട് സഹോദരൻ ഓടിയെത്തി വാതിൽ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് ചോരയിൽ കുളിച്ചുകിടക്കുന്ന നിലയിൽ വിസ്മയയെയും മകനെയും കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. കുടുംബവഴക്കാണ് ഈ ക്രൂരകൃത്യത്തിന് കാരെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

English Summary: In a tragic incident at Valappad beach in Thrissur, a 30-year-old woman named Vismaya and her 4.5-year-old son Dakshin were allegedly slashed to death with a blade by her husband, Vijesh. The husband attempted suicide following the act and is currently undergoing treatment in critical condition. Police suspect domestic dispute as the motive behind the killings, and an investigation led by the Kodungallur DySP is underway.

Shares:
Post a Comment

Leave a Reply

Your email address will not be published. Required fields are marked *